ആറ്റിങ്ങൽ: കല്ലമ്പലം ജനമൈത്രി പോലീസിന്റെയും ജില്ലാ പോലീസ് മോണിറ്റർ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വർക്കല ഡിവിഷനിലെ മണമ്പൂർ തോപ്പുവിള, നാല് സെന്റ് ചേരി എന്നീ പ്രദേശത്തെ കോർത്ത് കൊണ്ട് ബോധവൽക്കരണ സെമിനാറും ലഹരി വിരുദ്ധ പഠന ക്ലാസും നടത്തി. കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ പ്രൈജു ജി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ കെപി അനിൽകുമാർ സ്വാഗതം ആശംസിച്ചു. ഏഴാം വാർഡിലെ മെമ്പർ ലളിതാംബിക ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി മെമ്പർ ആറ്റിങ്ങൽ ബാലകൃഷ്ണൻ ദിലീപ് കുമാർ,രഘു തോപപുവിള സോമൻ, രാധാകൃഷ്ണൻ, കല്ലമ്പലംഭരതൻ തുടങ്ങിയവർ സംസാരിച്ച. ഭക്ഷ്യ കിറ്റ് വിതരണവും ചികിത്സാ ധന സഹായ വിതരണവും നടത്തി.
