*വർക്കല
: കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 9 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമവും സ്നേഹാദരവും പ്രശസ്ത സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
വർക്കലയിൽ കഴിഞ്ഞ അമ്പതു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന കലാ-സാഹിത്യ- സാംസ്കാരിക കൂട്ടായ്മകളിലെ സാരഥികളായ സിനിആർട്ടിസ്റ്റ് ഞെക്കാട് രാജ്, പ്രൊഫ. ഷിഹാബുദ്ദീൻ, എം.എം.പുരവൂർ, എ.വി.ബാഹുലേയൻ, അഡ്വ.സുഗതൻ, മുരളീകൃഷ്ണൻ, ബി.പ്രഭ, എന്നിവരെ ചടങ്ങിൽ ആദരിക്കും.
പത്തര മണി മുതൽ കലാ-സാംസ്കാരിക മേളയും ഉച്ചയ്ക്കുശേഷം 2 മണി മുതൽ കായികമേളയും നടക്കും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കവിയും ഗാന രചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത്രനെല്ലൂർ തുളസി അധ്യക്ഷത വഹിക്കും. ഡോ.അശോക് ശങ്കർ മുഖ്യപ്രഭാഷണം നടത്തും. മടവൂർ സുരേന്ദ്രൻ, കല്ലമ്പലം ശ്രീകണ്ഠൻ, കായിക്കര അശോകൻ, പ്രസന്നൻ വടശ്ശേരിക്കോണം, ജയറാണി.റ്റി, മുത്താന സുധാകരൻ, ജയശ്രീ ആറ്റിങ്ങൽ, പ്രസേന സിന്ധു, രണിത.റ്റി, ആനയറ വിജയൻ, ആർ.എസ് രാജ്, ചന്ദ്രിക കുമാരി, മജീഷ്യൻ വർക്കല മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കും.
