January 15, 2026

ആറ്റിങ്ങൽ: കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കരിച്ചിയിൽ കരുത്തലക്കൽ പാലത്തിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനം ബാലസംഘം മുൻ ജില്ലാ കമ്മിറ്റി അംഗം ഭരത് ഉദ്ഘാടനം ചെയ്തു. വി.എസ് ശ്രീഷ അദ്ധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി, ആർ.എസ് അനൂപ്, സി ചന്ദ്രബോസ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു.ശ്രേയ പ്രദീപ്(പ്രസിഡൻറ്), ഐശ്വര്യ ബി. ആർ(സെക്രട്ടറി), ടി ടി ഷാജി(കൺവീനർ), എസ് കൃഷ്ണദാസ്(കോ-ഓർഡിനേറ്റർ) തുടങ്ങിയവരെ പുതിയ ഭാരവാഹികളായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *