മഹാത്മാ ഗാന്ധിയുടെ ജയന്തിദിനത്തിൽ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന, ഗാന്ധിസ്മൃതി സന്ധ്യ തുടങ്ങിയ പരിപാടികളോടെ നടത്തും.
അഴൂർ മണ്ഡലം തല പുഷ്പാർച്ചന അഴൂർ മാവിൻ്റെമൂട് ജംഗ്ഷനിൽ രാവിലെ 7.45 ന് മണ്ഡലം വൈസ് പ്രസിഡൻ്റ് അനുരാജിൻ്റെ അദ്ധ്യക്ഷതയിൽ കെ. ഓമന ഉദ്ഘാടനം ചെയ്യും, പെരുങ്ങുഴി മണ്ഡലം തല പുഷ്പാർച്ചന ഗാന്ധിസ്മാരകം ജംഗ്ഷനിൽ 7.45 AM ന് ഡി.സി.സി അംഗം ബി. മനോഹരൻ ഉദ്ഘാടനം ചെയ്യും.
വാർഡ് കേന്ദ്രങ്ങളിൽ നടക്കുന്ന പുഷ്പാർച്ചനക്ക് വാർഡ് പ്രസിഡൻ്റുമാരും, വാർഡിലെ പ്രധാന നേതാക്കളും നേതൃത്വം നൽകും. മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ഗാന്ധീ സ്മൃതിസന്ധ്യ വൈകുന്നേരം 5 മണിക്ക് പെരുങ്ങുഴി ജംഗ്ഷനിൽ നടക്കും. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അധ്യക്ഷത വഹിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനവും, പ്രശസ്ത ഗാന്ധീ നിരൂപകൻ ഡോ. അജയൻ പനയറ ഗാന്ധീ സ്മൃതി പ്രഭാഷണവും നടത്തും
