നെയ്യാറ്റിൻകര : കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടം തുറന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു ഓൺലൈനായി നിർവഹിച്ചു.
കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവിട്ടാണ് മന്ദിരം നിർമിച്ചത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എ.രാധിക സ്വാഗതം പറഞ്ഞു.
എക്സിക്യുട്ടീവ് എൻജിനിയർ ജി.സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.സുധീർ, ജില്ലാപ്പഞ്ചായത്തംഗം സി.ആർ.പ്രാണകുമാർ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്തംഗം സി.പി.പ്രവീണ, കുളത്തൂർ പഞ്ചായത്തംഗങ്ങളായ വി.കെ.പുഷ്പാസനൻനായർ, ദിവാകരൻ, പി.ടി.എ. വൈസ് പ്രസിഡന്റ് എം.എസ്.ദിലീപ്കുമാർ, കോളേജ് യൂണിയൻ ചെയർമാൻ അമൽദീപ്, കോളേജ് സൂപ്രണ്ട് എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
