തിരുവനന്തപുരം: ജില്ലയിൽ ബൈക്ക് ടാക്സി ആരംഭിക്കാനുള്ള ആഗോള ഓൺലൈൻ കുത്തകകളുടെ ശ്രമത്തിനെതിരെ നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യത്ത് നിലനിൽക്കുന്ന ട്രാൻസ്പോർട്ട് നിയമങ്ങൾക്കെതിരായാണ് ബൈക്ക് ടാക്സി ആരംഭിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബൈക്കുകൾക്ക് ടാക്സി പെർമിറ്റ് നൽകാൻ നിയമമില്ല.

എന്നാൽ ആഗോള കമ്പനി മുതലാളിമാരിൽ നിന്നും കൈക്കൂലി വാങ്ങി ചില സർക്കാർ ഉദ്യോഗസ്ഥർ ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ബൈക്ക് ടാക്സികളെ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നും നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി യൂണിയൻ പ്രഖ്യാപിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡണന്റ് വി ആർ പ്രതാപൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി യൂണിയൻ ജില്ലാ പ്രസിഡന്റ് മലയിൻകീഴ് അക്ഷയ്, രാഹുൽ വെട്ടുകാട്, അൻസാർ അലി കുറ്റിക്കാടൻ, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
