ശമ്പള കുടിശ്ശിക വരും സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതിനും ഡാറ്റ ചോർത്തി ജീവനക്കാരെ വിൽപ്പന ചരക്കാക്കുന്നതിനുമെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ് അധ്യക്ഷനായ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വി.എസ് അതുൽ രാജ് സ്വാഗതം പറഞ്ഞു. ഡി.സി സി ജനറൽ സെക്രട്ടറിമാരായ എൻ. വിശ്വനാഥൻ നായർ, എം.ജെ. ആനന്ദ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീർ കിഴുവിലം സംസ്ഥാന സെക്രട്ടറി സി.ഷാജി, ജില്ലാ ട്രഷറർ എ.ആർ അജിത്, ജില്ലാ വൈസ് പ്രസിഡൻ്റുമാർ ബി. സജിമോൻ, ജി ഹരികുമാർ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബി. ഷിബു കുമാർ, ജി.വിഷ്ണു രാധൻ, റജി ചന്ദ്രൻ, ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് ട്രഷറർ ശരത് ബാബു എസ്.എസ് നന്ദി പറഞ്ഞു.
