മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ പെരുംകുളം മിഷ്യൻകുന്ന് കോളനിയിൽ ഏകദേശം 40′ ആഴവും 5അടി വ്യാസവും 15′ ഓളം വെള്ളവുമുള്ള കിണറ്റിൽ വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ വീ മിഷ്യൻകുന്ന് കോളനി മലവിളവീട്ടിൽ മുംതാസ് (35)നെയാണ് രക്ഷപ്പെടുത്തിയത്.ഓടിക്കൂടിയ നാട്ടുകാരിൽ രണ്ട് പേർ കിണറ്റിലിറങ്ങി യുവതിയെ താങ്ങി നിർത്തിയിരുന്നു ഉടൻ സ്ഥലത്തെത്തിയ ആറ്റിങ്ങൽ അഗ്നി രക്ഷ സേനാംഗങ്ങൾ കിണറ്റിൽ വീണ സ്ത്രീയെ നെറ്റിൽ കയറ്റി സുരക്ഷിതമായി കരയിലെത്തിച്ചു. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവ: ആശുപത്രിയിലേക്ക് മാറ്റി.
