അമ്പൂരി: കുമ്പിച്ചൽകടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പൂരി കൂനാണിക്കൽ ജോബി ജോർജ് (42) ആണ് മരിച്ചത്. രാവിലെ ആറരയോടെ ആയിരുന്നു ജോബി കുളിക്കാൻ കടവിൽ എത്തിയത് എന്നാണ് നിഗമനം.ജോബിയെ കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും സ്കൂമ്പാ സംഘവും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തി.നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ ഷൈല ജോബി മക്കൾ അലൻ , ആഷിൻ, ഫ്രാൻസിസ്കോ .കുമ്പിച്ചൽകടവിൽ മാസങ്ങൾക്ക് മുൻപും കുളിക്കാനിറങ്ങിയതിനെത്തുടർന്ന് യുവാവ് മരിച്ചിരുന്നു. അപകടകരമായ ഉൾച്ചുഴിയാണ് അപകട കാരണമെന്ന് കരുതുന്നു. പ്രദേശത്ത് മുങ്ങി മരണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക ,പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുക എന്നീ ആവശ്യങ്ങളുന്നയിക്കുകയാണ് നാട്ടുകാർ.
.
