നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ സമ്മേളനം തിരുവനന്തപുരം പത്മാ ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉത്ഘാടനം ചെയ്തു. സംഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ പ്രശസ്ത സേവനം നൽകിയ അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നൽകി. യൂ. ഡി. എഫ് പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പുല്ലമ്പാറ പൂക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ ആറ്റിങ്ങൽ അജിത്കുമാർ, സിബിക്കുട്ടി ഫ്രാൻസിസ്, തോമസ് കല്ലാടൻ,കുടവനാട് സുരേന്ദ്രൻ, റ്റി. വി ദേവദാസ്, ശാസ്തവട്ടം രാജേന്ദ്രൻ, തോമസ് ജോസഫ്,എസ്. ശിവൻകുട്ടി എന്നിവർ സംസാരിച്ചു.
