പ്രമുഖ ചെറുകഥാകൃത്ത് ഡോ. എസ്.വി. വേണുഗോപൻ നായരുടെ സ്മരണകൾക്ക് നാല് വർഷം. ആഗസ്റ്റ് 22 ന് നെയ്യാറ്റിൻകര വിശ്വഭാരതി പബ്ളിക് സ്കൂളിൽ എസ്.വി. ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി ചെറുകഥ, പ്രബന്ധം എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നു. ‘എസ് വി ക്കഥകളിലെ പരിസ്ഥിതി ദർശനം’ എന്നതാണ് പ്രബന്ധ രചനയുടെ വിഷയം. ചെറുകഥ ഇഷ്ടാനുസരണം എഴുതാം.
പതിനെട്ടു വയസ്സു മുതൽ മുപ്പത് വയസ്സു വരെ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. രചനകൾ
പത്ത് പുറത്തിൽ കവിയരുത്.
ഒന്നാം സമ്മാനം അയ്യായിരം രണ്ടാം സമ്മാനം മൂവായിരം മൂന്നാം സമ്മാനം ആയിരം എന്ന ക്രമത്തിൽ ക്യാഷ് പ്രൈസ് വിജയികൾക്ക് നൽകുന്നതാണ്. രചനകൾ ആഗസ്റ്റ് 10 ന് മുൻപായി സെക്രട്ടറി, എസ് വി ഫൗണ്ടേഷൻ, ശ്രീ, ധനുവച്ചപുരം, നെയ്യാറ്റിൻകര, തിരുവനന്തപുരം 695503 എന്ന വിലാസത്തിലോ
svliterature@gmail.com എന്ന ഇ മെയിലിലോ അയച്ച് നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :
9446039937, 9446544554, 8547816998
