
ലെഗസി ആർട്സ് &സ്പോർട്സ് കുന്നുവാരം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ പൊതുസമ്മേളനംകിഴുവിലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർഷ, ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എ എസ് ഐ അൻസാർ എന്നിവർ ആശംസകൾ അറിയിച്ചു.

പൊതുസമ്മേളനത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ ഡോക്ടറെയും എംബിബിഎസ് വിദ്യാർത്ഥിനിയെയും എക്സൈസ് ഓഫീസറെയും കലാകാരന്മാരെയും ആദരിച്ചു, വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.


