ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷബിത ബിജു നാമനിർദ്ദേശം സമർപ്പിച്ചു. വരണാധികാരി കൂടിയായ
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുടപുരം ജംഗ്ഷനിൽ നിന്നും രമ്യ ഹരിദാസ് എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ അഡ്വ. എസ് കൃഷ്ണകുമാർ, എം.ജെ ആനന്ദ്, കെ.എസ് അജിത്ത് കുമാർ, എഫ്. ജെഫേഴ്സൻ, രാജശേഖരൻ നായർ, അഡ്വ. വി.കെ രാജു, ബ്ലോക്ക് പ്രസിഡൻ്റുമാരായ കെ.ആർ അഭയൻ, എം.എസ് നൗഷാദ്, മണ്ഡലം പ്രസിഡൻ്റുമാരായ എ.മൻസൂർ, എ.ആർ നിസാർ, സുനിൽ സലാം, മോനി ശാർക്കര തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് പത്രിക നൽകിയത്.

