ശിവസേന ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള മഹാഗണപതി ചതുർഥി യോടാനുബന്ധിച്ചു ഗണേശോത്സവം 2026 മിഴി തുറക്കൽ ചടങ്ങോട് കൂടി ഗണേശോത്സവത്തിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 9 മുതൽ 15 വരെയാണ് ഇക്കുറി ഗണേശോത്സവം. വർക്കല ആറ്റിങ്ങൽ കല്ലമ്പലം മേഖലയിലെ വിഗ്രഹ ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് അവിടെ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം ശംഖ്മുഖം ആറാട്ട് കടവിൽനിമഞ്ജന യജ്ഞം നടക്കും. ശിവസേന ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് കെപി അനിൽകുമാർ ഘോഷയാത്രയ്ക്ക് നേതൃത്വം വഹിക്കും.

