അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾക്കായി വാട്ടർ അതോറിറ്റി പൊട്ടിച്ച റോഡുകളുടെ കുഴികൾ അടയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺചന്ദ്ര ആവശ്യപ്പെട്ടു..
പുത്തൻനട റോഡിൽ വയലിൽ ഭാഗത്തും, പോലീസ് സ്റ്റേഷൻ റോഡിലെ മുളപ്പറമ്പ് ഭാഗത്തും ആണ് പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾക്കായി റോഡ് പൊളിച്ചത്.
എന്നാൽ അവമൂടി കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ ഏതൊരു നടപടികളും വാട്ടർ അതോറിറ്റി സ്വീകരിച്ചിട്ടില്ല. തന്മൂലം ഇത് വലിയ ഗർത്തങ്ങളായി മാറുകയും കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടങ്ങൾ നിരന്തരം സംഭവിക്കുന്ന അവസ്ഥയിലാണ്.
അടിയന്തരമായി ഗെട്ടറുകൾ നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് എസ് പ്രവീൺ ചന്ദ്ര പരാതി നൽകി..

