ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കടയ്ക്കാവൂർ ചെക്കാല വിളാകം ജംഗ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് ഔ൪ ടീം കടയ്ക്കാവൂറിന്റെ സ്നേഹസാന്ത്വനമായി 1000 രൂപ വീതമുള്ള മുപ്പത്തിയൊന്ന് ഭക്ഷ്യധാന്യ പാക്കറ്റുകൾ ഇന്ന് രാവിലെ കടയ്ക്കാവൂർ ചെക്കാല വിളാകം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ V. ജോയ്, പഞ്ചായത്ത് പ്രസിഡണ്ട് ഷീല എന്നിവർ ചേർന്ന് വിതരണം ചെയ്തു. ഔർ ടീം കടയ്ക്കാവൂർ അംഗങ്ങളായ അൻവിൻ മോഹൻ,സുജീഷ്, ബെഞ്ചമിൻ, സാജൻ സത്യൻ ,അരുൺ, സജു പ്രകാശ്, ഷാ ധർമ്മപാലൻ,അജു , ബിനു സുദേവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു
