തിരുവനന്തപുരം : പെട്രോളിയം വില വര്‍ദ്ധന കൊള്ളക്കെതിരെ ജൂണ്‍ 21ന് പകല്‍ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചു.
21ന് പകല്‍ 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്ക്കും. ആംബുലന്‍സ് വാഹനങ്ങളെ ഈ സമരത്തില്‍ നിന്നും ഒഴിവാക്കും.
ഓൺലൈനായി യോഗം ചേർന്ന ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ്
ആർ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു.
എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രൻ(എഐടിയുസി) മനയത്ത് ചന്ദ്രൻ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുള്ള (എസ്ടി യു)കെ രത്നകുമാർ (യുടിയുസി) സോണിയ ജോർജ്ജ് (സേവ) വി കെ സദാനന്ദൻ (എഐ യുടിയുസി) അഡ്വ. ടി ബി മിനി (ടിയുസി ഐ)കളത്തിൽ വിജയൻ (ടിയുസിസി)കവടിയാർ ധർമ്മൻ (കെടിയുസി) വി വി രാജേന്ദ്രൻ (എഐസിടിയു) വി സുരേന്ദ്രൻ പിള്ള (ജെ എൽയു) കെ ചന്ദ്രശേഖരൻ (ഐഎൻഎൽസി)മനോജ് പെരുമ്പള്ളി (ജെ ടിയു) റോയി ഉമ്മൻ (കെ ടിയുസി (ജോസഫ്) എന്നിവർ പങ്കെടുത്തു.
