വർക്കല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ കോവിഡ് ബാധിച്ചു മരിച്ചു .വർക്കല സ്റ്റേഷനിലെ അഡീഷ്ണൽ സബ് ഇൻസ്പെക്ടർ സാജൻ (56) കോവിഡ് ബാധിച്ചു മരണമടഞ്ഞത് . തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. അടുത്ത മാസം റിട്ടയർ ആകാൻ ഇരിക്കവെയാണ് മരണം സംഭവിച്ചത് . വർക്കല പോലീസ് സ്റ്റേഷനിൽ പല സീസണുകളിലായി 14 വർഷത്തെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
