വർക്കല: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. മുടിയക്കോട് എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് വർക്കല ദേവകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വർക്കല മോഹൻദാസ് അധ്യക്ഷത വഹിച്ചു.
വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എസ്. നസീമാബീവിയെ ചടങ്ങിൽ ആദരിച്ചു.
പ്രശാന്ത്,അമർ,ലതാ ദാസ് ഷംന,ഷീന,ഷീജ. എസ്,ശ്രീജ.എസ്, സഫിയ,ഗിരിജ സുഭാഷ്
തുടങ്ങിയവർ പങ്കെടുത്തു.

