തിരുവനന്തപുരം :- കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭാ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, നികുതി അടക്കൽ എന്നിവയ്ക് ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം. 60 വയസ് കഴിഞ്ഞവർ കഴിയുന്നതും ഓഫീസിലേയ്ക്ക് വരാതിരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
കഴിയുന്നത്ര വിവരങ്ങൾ ഫോൺമുഖാന്തിരം നൽകാനുള്ള നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി നഗരസഭ സ്വീകരിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾക്ക് നഗരവാസികളുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും, സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിച്ച് ജനങ്ങൾ പ്രവർത്തിക്കണമെന്നും, അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നതിൽ നിന്നും ജനങ്ങൾ ഒഴിവായി നിൽക്കണമെന്നും മേയർ അഭ്യർത്ഥിച്ചു….
