തിരുവനന്തപുരം ചിറയിൻകീഴ് മുടപുരത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരയതുരുത്തി സ്വദേശി അജിത് (31) ആണ് കൊല്ലപ്പെട്ടത് . ഇയാളുടെ പേരിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
മുടപുരം തെങ്ങുവിളയിൽ വയലിന് സമീപമാണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.
തലയിലും കാലിലും വെട്ടേറ്റ രീതിയിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചിറയിൻകീഴ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചനയുള്ളതായി ചിറയൻകീഴ് പൊലീസ് അറിയിച്ചു
