തിരുവനന്തപുരം: മെയ് എട്ട് മുതല്‍ 16 വരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി.
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍
🔸 ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്
🔸 അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കില്ല
🔸അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം
🔸 കടകളില്‍ നിന്ന് ഹോം ഡെലിവറി മാത്രം
🔸അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും
🔸അവശ്യസര്‍വീസിലുള്ള ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കില്ല
🔸ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രം
🔸അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം
🔸ബാങ്കുകളില്‍ പൊതുജനസേവനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ
🔸 പെട്രോള്‍ പമ്പുകള്‍ തുറക്കും
🔸റോഡ്, ജല പൊതുഗതാഗത സര്‍വീസുകള്‍ റദ്ദാക്കും
🔸വ്യോമ, റെയില്‍ ഗതാഗതം പ്രവര്‍ത്തിക്കും
🔸വിവാഹത്തിന് പരമാവധി 20 പേര് മാത്രം
🔸മരണാനന്തര ചടങ്ങിന് 20 പേര്
🔸എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ കേന്ദ്രങ്ങള്‍ അടച്ചിടണം
🔸നിര്‍മാണപ്രവൃത്തികളും അറ്റകുറ്റപണികളും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം
സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും.
