തലസ്ഥാന ജില്ലയിൽ കടലാക്രമണം ആശങ്കയായി തുടരുന്നു.വിവിധ പ്രദേശങ്ങളിൽ കടൽ ഇപ്പോഴും പ്രക്ഷുദ്മാണ്. ചരിത്ര പ്രധാന്യമുള്ള വലിയതുറ പാലം അപകടാവസ്ഥയായി.
പാലത്തിൻ്റെ ഒരു ഭാഗം ചരിഞ്ഞാവസ്ഥയിലാണ്.ശക്തമായിട്ടുള്ള തിരമാലയാണ് ഈ ഭാഗത്ത് ഇപ്പോഴുമുള്ളത്.അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലേക്കുള്ള പ്രവേശന ഗേറ്റ് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തി.
പാലത്തിൻ്റെ തൂണുകൾ ഏത് നിമിഷവും തകർന്ന് വീഴുന്ന അവസ്ഥയാണ്.ഇന്ന് പുലർച്ചെ മൂന്നര മണിയോടെയാണ് സുരക്ഷാ ജീവനകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
മുൻപ് അപകടാവസ്ഥയിലായ ഈ പാലത്തിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നു.എന്നാൽ ഇന്നലെ മുതൽ ഉണ്ടായ ശക്തമായ തിരമാലയാണ് പാലം വീണ്ടും അപകടാവസ്ഥയിലേക്ക് എത്തിച്ചത്.
