കോവിഡ് മരണങ്ങൾ വർധിച്ചതോടെ സംസ്ഥാനത്ത് ശ്മാശാനങ്ങളിലും തിരക്ക്. തിരുവനന്തപുരം ശാന്തികവാടം ശ്മാശാനത്തിൽ മൃതദേഹം സംസ്കാരിക്കുന്നതിന് ബുക്കിങ് ഏർപ്പെടുത്തി. ഒരു ദിവസം 24 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിക്കുന്നത്. നിലവിൽ നാളെ വൈകുന്നേരം 4 മണിവരെ ബുക്കിങ് പൂർത്തിയായി.
ശ്മശാനത്തിലെ കണക്ക് പ്രകാരം ഒരു ദിവസം 24 മൃതദേഹങ്ങള്‍ വരെ സംസ്കരിക്കാനുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ 30ലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ബുക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന് മുൻപും സമാന സാഹചര്യങ്ങൾ ഉണ്ടായതിനാൽ നേരത്തെയും ബുക്കിങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത്രയധികം മൃതദേഹങ്ങള്‍ എത്തിയിരുന്നില്ല. കോവിഡ് മരണനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നത്. നേരത്തെ 15 മുതല്‍ 20 വരെ മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തിയിരുന്നത്.

