മോഷ്ടാവിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി യുവതി ട്രെയിനിൽനിന്നു ചാടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ആലപ്പുഴ നൂറനാട് മറ്റപ്പള്ളിൽ ബാബുക്കുട്ടൻ (ബിനു– 35) അറസ്റ്റിൽ. ചിറ്റാർ – വയ്യാറ്റുപുഴ റൂട്ടിൽ ഈട്ടിച്ചുവടിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്.
ഇന്നലെ വൈകിട്ട് 6.30നു ചിറ്റാർ ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ളയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാത്രി കോട്ടയത്തുനിന്ന് എത്തിയ റെയിൽവേ പൊലീസിനു പ്രതിയെ കൈമാറി.
കഴിഞ്ഞ 28നാണ് മുളന്തുരുത്തി സ്നേഹ നഗർ സ്വദേശി ആശ ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് ട്രെയിനിൽ കവർച്ചയ്ക്കുംകവർച്ചയ്ക്കും ആക്രമണത്തിനും ഇരയായത്. ചെങ്ങന്നൂർ ഗവ. സ്കൂളിലെ ജീവനക്കാരിയായ ഇവർ ജോലിക്കു പോകവെയായിരുന്നു സംഭവം
