ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തെർമൽ സ്കാനറുകളാണ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസിന് കൈമാറിയത്. പട്ടണത്തിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ 2 കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിലും, ആശുപത്രിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്കാനറുകൾ കൈമാറിയത്. ഇതോടെ ഉപകരണങ്ങളടക്കമുള്ള നിരവധി കൊവിഡ് പ്രതിരോധ സംവിധാനങ്ങളാണ് താലൂക്കാശുപത്രിയിൽ നഗരസഭയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ചെയർപേഴ്സൺ അറിയിച്ചു. ചെയർപേഴ്സൺ ചേമ്പറിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെഡ് നഴ്സ് ലാലുസലീം എന്നിവർ പങ്കെടുത്തു.
