ലോക തൊഴിലാളി ദിനത്തിൽ സൗജന്യ കോവിഡ് വാക്സിനു വേണ്ടി തൊഴിലാളികൾ പ്രതിഷേധിച്ചു. സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ തീരുമാനപ്രകാരം ആറ്റിങ്ങൽ, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ ,കിഴുവിലം ,മുദാക്കൽ എന്നീ പഞ്ചായത്തുകളിലായി 115 കേന്ദ്രങ്ങളിലാണ് തൊഴിലാളികൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.പ്രധാന കേന്ദ്രങ്ങളിലും തൊഴിൽ ശാലകളിലും മുദ്രാവാക്യങ്ങൾ മുഴക്കി പതാകകൾ ഉയർത്തി.
സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.രാമു, ആർ.സുഭാഷ്, അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ, ശിശോഭനൻ ജില്ലാ ഭാരവാഹികളായ അഡ്വ.ബി.സത്യൻ എം.എൽ.എ, അഞ്ചുതെങ്ങ് സുരേന്ദ്രൻ ജില്ലാ കമ്മറ്റി അംഗങ്ങളായ എം.വി.കനകദാസ് ,സി പയസ്, വി.വിജയകുമാർ, ഏര്യാ കമ്മറ്റി ഭാരവാഹികളായ ജി.വേണുഗോപാലൻ നായർ, എം.മുരളി, പി.മണികണ്ഠൻ, സി.എസ് അജയകുമാർ, എസ്.ജോയി, ബി.രാജീവ്, ആർ.ജറാൾഡ് , ഏര്യാ കമ്മറ്റിയംഗങ്ങൾ , യൂണിയൻ കൺവീനർമാർ തുടങ്ങിയവർ പതാകകൾ ഉയർത്തി സമരപരിപാടി ഉദ്ഘാടനംചെയ്തു
