കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യുവിനെ തുടർന്ന് ആറ്റിങ്ങലിൽ വാഹന പരിശോധന കർശനമാക്കി . മതിയായ യാത്രാരേഖകൾ ഇല്ലാതെ വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി പിഴ ഈടാക്കി ആശുപത്രി എയർപോർട്ട് മറ്റു അത്യാവശ്യ സർവിസുകൾ എന്നിവ ഒഴിവാക്കിയായിരുന്നു പരിശോധന നടന്നത് . രേഖകൾ ഇല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനഉടമകൾക്ക് എതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു
