ആറ്റിങ്ങൽ: ആറ്റിങ്ങൽ – അവനവഞ്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി കമ്പികളും പോസ്റ്റുകളും തകർന്നതായി റിപ്പോർട്ട്. ഈ പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ പരമാവധി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു പക്ഷേ അറ്റകുറ്റ പണികൾ പൂർത്തിയാക്കി ഇന്ന് വൈദ്യുതി ചാർജ് ചെയ്യാൻ സാധിച്ചെന്ന് വരില്ലെന്ന് അധികൃതർ അറിയിച്ചു.
