പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ മൂലഭാഗം വാർഡിൽ , വാർഡ് മെമ്പർ ഷിബിലിയുടെ നേതൃത്വത്തിൽ ” -സ്നേഹസ്പർശം” പദ്ധതിക്ക് തുടക്കമിട്ടു. വാർഡിലെ കിടപ്പു രോഗികൾക്ക്, മുട്ടയും ,പാലും, പഴവും, പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. പദ്ധതിയുടെ വാർഡ്തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.നിഹാസ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ, മണികണ്ഠൻ , വിഷ്ണു , ബിനീഷ് ,അഖിൽ, അനീഷ്, കോൺഗ്രസ്സ് പ്രവർത്തകൻ ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
