:ആറ്റിങ്ങൽ നഗരസഭയിലെ അമ്പലമുക്ക് വാർഡിൽ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധരരായ അറുപതോളം കുടുംബങ്ങൾക്ക് പച്ചക്കറികിറ്റും, ധാന്യകിറ്റുംവാർഡ് കൗൺസിലർ കെ. ജെ. രവികുമാറിന്റെയും യൂത്ത് കോൺഗ്രസിന്റെ യും നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചുനൽകി. ഇതിനു പുറമേ കോവിഡ് മൂലം വീടുകളിൽ കഴിയുന്നവർക്ക് സൗജന്യ ഭക്ഷണവും, മരുന്നുകളും ദിവസേന ഇവർ എത്തിക്കാറുണ്ട് . കൂടാതെ വാർഡിലെ എല്ലാ പേർക്കും ഡോക്ടർമാരുടെ സൗജന്യ ചികിത്സ സേവനം, ഹെല്പ് ഡസ്ക് എന്നിവ ആരംഭിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, യൂത്ത് കോൺഗ്രസ് അമ്പലമുക്ക് യൂണിറ്റ് പ്രസിഡന്റ് ശ്രീരാഗ് ജയചന്ദ്രൻ, സെക്രട്ടറി ഉണ്ണി, മുഹമ്മദ് ഷമീർ തുടങ്ങിയവർ കിറ്റ് വിതരണത്തിനു നേതൃത്വം നൽകി.

