പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. 5 പേരെ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനത്തിൽ ഏർപ്പെടാത്തെ വിഴിഞ്ഞം തുറമുഖത്തേക്ക് വള്ളം അടുപ്പിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. 6 പേരിൽ 3 പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.2 പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്.തോമസ്, നെപ്പോളിയൻ എന്നിവർ നീന്തി കരയിൽ എത്തുകയായിരുന്നു.രക്ഷപ്പെട്ടവരെ ആശുപത്രികളിൽ എത്തിച്ചു.
