മംഗലപുരം : ഗ്രാമ പഞ്ചായത്ത് ആരംഭിച്ച സാമൂഹിക അടുക്കളയ്ക്കു മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസന സമിതിയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ട് മുല്ലശ്ശേരി ഐ ക്ലൗഡ് വില്ലയിൽ താമസിക്കുന്ന ഒരു വെക്തി ഭക്ഷ്യധാന്യങ്ങൾ നൽകി. വികസന സമിതി പ്രസിഡന്റ് മംഗലപുരം ഷാഫി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർക്കു കൈമാറി. ക്ഷേമകാര്യ ചെയർമാൻ മുരുക്കുംപുഴ സുനിൽ, മെമ്പർ വി. അജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ സന്നിഹിതാരായിരുന്നു.
