പെരുമാതുറ : അഴൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ മാടൻവിളയിലെ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പെരുമാതുറ സ്നേഹതീരം നൽകുന്ന ഭക്ഷ്യധാന്യ കിറ്റും, മെഡിസിൻ കിറ്റും പെരുമാതുറ സ്നേഹതീരം ചാരിറ്റി കൺവീനൽ എം.എം ഇക്ബാലിൽ നിന്നും പഞ്ചായത്ത് അംഗം നസിയാ സുധീർ ഏറ്റുവാങ്ങി. ഇവ വാർഡ് തല പ്രവർത്തകർ വിതരണം ചെയ്യും
മാടൻവിള നൗഷാദ്, സക്കീർ തോണിച്ചാൽ, എ. ആർ ഹാരിസ്, നിഷാബ്, നസീം, ഷജിൻ സക്കീർ, സുഹൈൽ, സൈജു, നജീബ്, അൻസർ, റാസി, ഫൈസൽ, ജസീന, അനീസ് എന്നിവർ പങ്കെടുത്തു.
