തിരുവനന്തപുരം: ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്ന തണൽ ഭിന്നശേഷിക്കാർക്കായി സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജുക്കേഷൻ്റെയും കിംസ് ഹെൽത്ത് സി.എസ്.ആർ ഫണ്ട് ചെലവഴിച്ച് നിർമിച്ച ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ കെട്ടിടത്തിൻ്റെയും ഉദ്ഘാടനം ഒക്ടോബർ ഏഴിന് വൈകുന്നേരം 3.30ന് പെരുമാതുറ തണൽ സെൻ്ററിൽ നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജുക്കേഷൻ സംസ്ഥാന തൊഴിൽ, വനിതാ- ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയും ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ കെട്ടിടം കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ. സഹദുള്ളയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഇദ് രീസ് വി അധ്യക്ഷതവഹിക്കും. രമ്യ ഹരിദാസ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. കിംസ് – തണൽ പ്രവർത്തന അവലോകനം സി.എസ്.ആർ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് ഹെഡ് രശ്മി ഐഷ നിർവഹിക്കും. ഉച്ചക്ക് ഒരു മണിക്ക് രക്ഷാകർതൃ- വിദ്യാർത്ഥി സംഗമം. 2 മണിക്ക് മനഃശാസ്ത്ര വിദഗ്ധൻ ഡോ. എ. ബഷീർ കുട്ടിയുടെ പഠന ക്ലാസ്. വിഷയം: ബാല്യകാല പ്രശ്നങ്ങൾ: നേരത്തേയുള്ള തിരിച്ചറിയലും ഇടപെടലും.

