തിരു: തിരുവനന്തപുരം പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഇന്നലെ ആയിരത്തോളം പേർക്ക് ഉച്ചഭക്ഷണം നൽകി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും ക്ലബിൽ എത്തിയവർക്കു ഭക്ഷണം നൽകിയതു കൂടാതെ ശ്രീകണ്ഠേശ്വരം, പഴവങ്ങാടി, തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം. സ്റ്റാപ്യൂ,, പുളിമൂട് എന്നിവിടങ്ങളിൽ തെരുവോരത്ത് വസിക്കുന്നവർക്കും ഭക്ഷണവും കുപ്പിവെള്ളവും നൽകി. സായിഗ്രാമത്തിൻ്റെ സഹകരണത്തോടെയുള്ള കമ്യൂണിറ്റി കിച്ചണിൽ നിന്ന് തുടർന്നുള്ള ദിവസങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. പ്രസ് ക്ലബ് പ്രസിഡൻറ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ , സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
