ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ മോഷണം ഒരു പ്രതി കൂടി പിടിയിലായി കവലയൂർ മൂങ്ങോട് പോസ്റ്റ് ഓഫീസിനു സമീപം പാണന്റെ വിള വീട്ടിൽ ക്ലീറ്റസിന്റെ മകൻ നിക്സൺ (25) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത് ഏഴാം പ്രതിയാണ് ഇന്ന് പിടിയിലായ നിക്സൺ ഇതോടെ ഈ കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായി 155 കേസ് വിദേശമദ്യം ആണ് മൂന്ന് മുക്കിലെ ബിവറേജസ് ഗോഡൗണിൽ നിന്നും പ്രതികൾ കവർന്നത് ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ടെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു
