ലൈവ് സ്റ്റോക് ഫാർമേഴ്സ് അസോസിയേഷൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ക്ഷീര കർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുക കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിക്കുക,കന്നുകുട്ടി പരിപാലനത്തിന് കാലിത്തീറ്റ സബ് സിഡി നൽകുക, എല്ലാ മൃഗാശുപത്രികളിലും ആബുലൻസ് സേവനം ലഭ്യമാക്കുന്നതടക്കം 13 നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് മന്ത്രി J ചിഞ്ചു റാണിക്ക് സമർപ്പിച്ചത്.സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാപ്പച്ചൻ,തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിനു വി. കുട്ടൻ,ക്ഷീര സംഘം പ്രസിഡണ്ട് മനോജ് ബി ഇടമന തുടങ്ങിയവർ നേതൃത്വം നൽകി
