വാക്സിനു പണം വാങ്ങുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരളത്തിലെ ജനങ്ങൾ സ്വയം ഏറ്റെടുത്ത വാക്സിൻ ചലഞ്ച് പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു വയസ്സുകാരി ആഗ്ന റോസ് കുടുക്ക പൊട്ടിച്ചു 2500/- രൂപ നൽകി. അഞ്ചുതെങ്ങ് മാമ്പള്ളി ഇറങ്ങുകടവ് മന്നാ കേട്ടേജിൽ സ്റ്റാലിജോണിൻ്റേയും മന്ന ജസ്റ്റിൻ്റേയും മകളാണ് ആഗ്ന റോസ്.മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ വാർത്താ സമ്മേളനവും വളരെ ശ്രദ്ധാപൂർവം കേൾക്കും.ആഗ്നയിൽ നിന്ന് സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ തുക ഏറ്റുവാങ്ങി. മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ആർ.ജറാൾഡ്, കേരളകയർ വർക്കേഴ്സ് സെൻറർ അംഗം ബി.എൻ.സൈജുരാജ്, പാർട്ടി ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ ആൽബി എന്നിവർ പങ്കെടുത്തു. വക്കം നിലയ്ക്കാമുക്ക് ചാവടിമുക്കിൽ ആർ.എസ്.സദനത്തിൽ ഹണി 1000/- രൂപ സംഭാവന നൽകി. സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി സമാഹരിച്ച 36,200/- രൂപ ആദ്യ ഗഡുവായി മുഖ്യന്ത്രിയ്ക്ക് കൈമാറിയതായി ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.
