തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് 9 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
നന്തൻകോട്, വിഴിഞ്ഞം, പൂന്തുറ, വലിയശാല, ആറ്റുകാൽ, വട്ടിയൂർക്കാവ്, കഴക്കൂട്ടം, മെഡിക്കൽ കോളേജ്, കടകംപള്ളി എന്നീവിടങ്ങളിലാണ് കിച്ചൻ സoഘടിപ്പിക്കുന്നത്. കേന്ദ്രങ്ങളുടെ ചുമതല നഗര ജനപ്രതിനിധികൾക്കും, ആരോഗ്യ പ്രവർത്തർക്കു മായിരിക്കും.
നഗരസഭയുടെ കൺട്രോൽ റൂമിൽ ഭക്ഷണത്തിനായി നിരവധി കോളുകളാണ് ലഭ്യമാകുന്നത്. ജനകീയ ഹോട്ടലുകളിൽ നിന്നും നിലവിൽ സൗജനാ നിരക്കിൽ നഗരസഭ ഭക്ഷണം നൽകി വരുന്നുണ്ട്. എന്നാൽ മൂന്ന് നേരവും പാചകം ചെയ്യാൻ കഴിയാത്തവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പിലാക്കുന്നതെന്നും മേയർ അറിയിച്ചു.
