കഴക്കൂട്ടം: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി ആം ആദ്മി പാർട്ടി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി പ്രവർത്തകർ വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മണ്ഡലത്തിൻ്റെ ഭാഗമായ കുളത്തൂർ വാർഡിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണോൽഘാടനം എ.എ.പി മുൻ കഴക്കൂട്ടം മണ്ഡലം കൺവീനർ സമിൻ സത്യദാസ് നിർവ്വഹിച്ചു.
കഴക്കൂട്ടം മണ്ഡലം കോർഡിനേറ്റർ സബീർ അബ്ദുൽ റഷീദ്, റോയി കുര്യൻ, ഹായൂൺ ഇല്യാസ് എന്നിവർ കിറ്റ് വിതരണത്തിൽ പങ്കെടുത്തു.
