ശാർക്കര ദേവീക്ഷേത്രത്തിലെ നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിർ വിളയിക്കാനുള്ള കരനെൽ കൃഷിക്ക് തുടക്കമായി ക്ഷേത്രമേൽ ശാന്തി വാളക്കോട്ട് മഠം ജയപ്രകാശ് പരമേശരരു ആദ്യ നെൽ വിത്ത് നട്ടു , കൂടാതെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി ,ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര
ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുംകുഴി ,സെക്രട്ടറി അജയൻ ശാർക്കര ,വൈസ് പ്രസിഡൻ്റ് മിഥുൻ ,ക്ഷേത്രോപദേശക സമിതി അംഗങ്ങൾ ,ക്ഷേത്ര ജീവനകാർ തുടങ്ങിയവർ നെൽ വിത്തുകൾ നട്ടു കൊണ്ട് ഈ വർഷത്തെ കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു .
തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും സംയുക്തമായി ചെയ്യുന്ന പദ്ധതിയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും, ചിറയിൻകീഴ് കൃഷിഭവനും കൂടി കൈകോർത്താണ് പദ്ധതി നടപ്പിലാക്കിയത് . ചിറയിൻകീഴ് കൃഷി ഓഫീസറുടെ നേതൃത്ത്വത്തിലുള്ള കാർഷിക കർമ്മ സേനയാണ് കരനെൽ കൃഷിക്ക് thudakkam കുറിച്ചത്
