വാക്സിന് പണം വേണമെന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരളത്തിലെ ജനങ്ങൾ സ്വയമേറ്റെടുത്ത വാക്സിൻ ചലഞ്ച് സി ഐ റ്റി യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയും ഏറ്റെടുത്തു പ്രവർത്തനമാരംഭിച്ചു. വക്കം ദേശത്ത് രോഹിണി ട്രേഡേഴ്സ് (വാറുവിളാകം വീട് ) വിജയൻ 5000/- രൂപയും വക്കം ഐറിസ് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ പ്രഭാകരൻ സാർ സിഐറ്റിയു കോർഡിനേഷൻ കമ്മറ്റി ജോ.കൺവീനർ കെ.പ്രഭകുമാർ എന്നിവർ 1000/- രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. സി ഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കോർഡിനേഷൻ കമ്മറ്റി കൺവീനർ കെ.അനിരുദ്ധൻ, ജോ.കൺവീനർ കെ.പ്രഭകുമാർ, എസ്.പ്രകാശ്, എ.ആർ.റസ്സൽ എന്നിവർ പങ്കെടുത്തു.
