പെരുമാതുറ: കോവിഡാനന്തര കാലത്ത് സേവനരംഗത്തെ കർമ്മനിരതരായി ടീം വെൽഫെയർ.മണ്ഡലാടിസ്ഥാനത്തിൽ കോവിഡ് റിലീഫ് ടാസ്കിന് കീഴിൽ വിവിധ സേവനങ്ങൾക്കായി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചാണ് ഇവർ പ്രവർത്തിച്ച് വരുന്നത്.പെരുമാതുറ മാടൻവിളയിൽ വെൽഫെയർ സ്റ്റേഡിയത്തിനു സമീപം കോവിഡ് ബാധിതനായി മരിച്ച സൈനുലാബ്ദീൻ (67) ന്റെ ഖബറടക്കം ബന്ധുക്കളുടെ അഭ്യർത്ഥനപ്രകാരം ടീം വെൽഫെയർ ഏറ്റെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആയിരുന്ന മയ്യിത്ത് ടീം വെൽഫെയർ ഒരുക്കിയ ആംബുലൻസിൽ ടീം അംഗമായ നൗഫൽ കരീമിന്റെ നേതൃത്വത്തിൽ പെരുമാതുറ വലിയപള്ളിയിൽ എത്തിച്ചു.ടീം കൺവീനർ ഫൈസൽ മാടൻവിളയുടെയും ക്യാപ്റ്റൻ അംജദ് റഹ്മാന്റെയും നേതൃത്വത്തിൽ മുഫാസിൽ, സൽമാനുൽ ഫാരിസി , സുഹൈൽ മാടൻവിള , റാഷിദ് , ഫൈസൽ പള്ളിനട , റാസി എന്നിവർ ചേർന്ന് സംസ്കരിച്ചു. ടീം അംഗം അജീദ് മാടൻവിള മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.
