ആറ്റിങ്ങൽ: കൊവിഡ് രണ്ടാം ഘട്ട വ്യാപന പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നഗരസഭ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. കൊവിഡ് – 19 വാർ റൂം ഹെൽപ്പ് ഡെസ്കിലെ സേവനത്തിനാവശ്യമായ മൊബൈൽ ഫോൺ ഒ.എസ് അംബിക എം.എൽ.എ നഗരസഭ സെക്രട്ടറിക്ക് കൈമാറി. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻമാർ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നഗരത്തിൽ കൊവിഡ് പിടിമുറുക്കുമ്പോൾ രോഗികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കാനാണ് നഗരസഭാ മന്ദിരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 7594821271
