…..കിഴുവിലം പഞ്ചായത്തിൽ കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഡൊമിസിലറി കെയർ സെന്റർ സജ്ജമാകുന്നു ..
.60 വനിതകൾക്കും 40 പുരുഷന്മാർക്കും ഐസൊലേഷനിൽ കഴിയാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതിനാവശ്യമായ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായി . പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ കൺവീനറും കിഴുവിലം യു.പി.എസ്.പ്രഥമാധ്യാപകൻ സതീഷ് കുമാർ നോഡൽ ഓഫീസറുമായിട്ടുള്ള കമ്മിറ്റിയ്ക്ക് പുറമേ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ ചെയർമാനും അസിസ്റ്റന്റ് സെക്രട്ടറി ബെൻസിലാൽ കൺവീനറുമായുള്ള ഭരണ നിർവഹണ സബ് കമ്മിറ്റിയും പഞ്ചായത്ത് അംഗം അനീഷ് ചെയർമാനും NREGS ഓവർസീയർ അബിൻ ലാൽ കൺവീനർ ആയിട്ടുള്ള പശ്ചാത്തല സൗകര്യമൊരുക്കൽ സബ് കമ്മിറ്റിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത.എസ് ചെയർ പേഴ്സണും ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രാഹുൽ കൺവീനർ ആയിട്ടുള്ള ആരോഗ്യ- ശുചിത്വ വിഭാഗം സബ് കമ്മിറ്റിയും പഞ്ചായത്ത് അംഗം കടയറ ജയചന്ദ്രൻ ചെയർമാനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് കൺവീനറും ആയിട്ടുള്ള ആംബുലൻസ് സൗകര്യം ഉൾപ്പെടെയുള്ള ഗതാഗത സബ് കമ്മിറ്റിയും പഞ്ചായത്ത് അംഗം അനന്ത കൃഷ്ണൻ നായർ ചെയർമാനും പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രവീന്ദ്രൻ നായർ കൺവീനർ ആയിട്ടുള്ള ഭക്ഷണ മേൽ നോട്ട സബ് കമ്മിറ്റിയും പഞ്ചായത്ത് അക്കൗണ്ടന്റ് മനോജ് കൺവീനർ ആയിട്ടുള്ള അക്കൗണ്ട്സ് സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ പൊതു ജന പങ്കാളിത്തത്തോടെ വളരെ ഫലപ്രദമായും ജനകീയമായും നടപ്പിലാക്കുന്നതിന് ഡൊമിസിലറി കെയർ സെന്റർ തലത്തിൽ 07-05-2021 ൽ കൂന്തള്ളൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്രസിഡന്റ് ആർ.മനോന്മണിയുടെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗം ചേർന്നു. വൈസ് പ്രസിഡന്റ് അഡ്വ. ആർ.ശ്രീകണ്ഠൻ നായർ പ്രവർത്തനങ്ങൾ വിശദീകരിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായസുലഭ.എസ്, വിനിത.എസ്, ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു.പ്രസ്തുതയോഗത്തിൽ നിന്നും നിയുക്ത MLA ശ്രീ.വി.ശശി, ബ്ലോക്ക് പ്രസിഡന്റും നിയുക്ത MLAയുമായ ശ്രീമതി ഒ.എസ് അംബിക ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് , ജി.വേണു ഗോപാലൻ നായർ, എൻ.വിശ്വനാഥൻ നായർ, അൻവർഷ, ജെ.ശശി, ചന്ദ്രാനന്ദൻ, അനീഷ് .ജീ,PNGHSS പ്രിൻസിപ്പൽ ഉദയകുമാർ, വി.എസ്.വിജുകുമാർ, എസ്.അനിൽ കുമാർ എന്നിവർ രക്ഷാധികാരികളായും ചെയർമാനായി കൂന്തള്ളൂർ PNGHSS പി.ടി.എ.പ്രസിഡന്റ് ഭുവൻ ശ്യാം ജനറൽ കൺവീനർ ആയി ഹരീഷ് ദാസ് എന്നിവർ ഉൾപ്പെട്ട ഒരു ജനകീയ കമ്മിറ്റി രൂപീകരി ച്ചു
