ആറ്റിങ്ങൽ: പട്ടണത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമം ആക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ കൊവിഡ് പ്രതിരോധ ഫണ്ട് രൂപീകരിച്ചത്. സെക്രട്ടറി എസ്.വിശ്വനാഥനിൽ നിന്നും 5000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഇതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ഈ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്നും നഗരത്തിന്റെ ആരോഗ്യ മേഖലയെ സംരക്ഷിച്ച് നിർത്താൻ നഗരസഭ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നഗരസഭയുടെ ഇത്തരം പ്രവർത്തനങ്ങളോട് സഹകരിക്കാൻ പ്രബുദ്ധരായ നഗരവാസികൾ പരമാവധി ശ്രമിക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ചെയർപേഴ്സൺ ചേമ്പറിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, താലൂക്ക് സെക്ടറൽ മജിസ്ട്രേറ്റിന്റെ പ്രതിനിധി വി.അനിൽകുമാർ, ലേബർ ഓഫീസർ കൃഷ്ണകുമാർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, പോലീസ് സബ് ഇൻസ്പെക്ടർ വി.ജിബി, നോഡൽ ഓഫീസർമാരായ നിഷ, ശരണ്യ, കിഷോർ, ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥരായ ജി.എസ്.മഞ്ചു, ഹാസ്മി തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ധനസഹായം നൽകുന്നതിന് ബന്ധപ്പെടേണ്ട ബാങ്ക് അക്കൗണ്ട്
MUNICIPAL SECRETARY ATTINGAL
Acc No: 2790101012906
IFSC : CNRB0002790
Canara Bank, Polymel Tower
Near Attingal Municipality.
