കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന വക്കം പഞ്ചായത്തിൽ ഡി വൈ എഫ് ഐ യുടെ പ്രതിരോധ പ്രവർത്തനവും ശക്തമാക്കി. അവശ്യസാധനങ്ങളും മരുന്നുകളും ഭക്ഷണങ്ങളും എത്തിക്കുന്നതിനു പുറമെ കോവിഡ് രോഗികളെയും കിടപ്പു രോഗികൾ ഉൾപ്പെടെ മറ്റു രോഗികളെയും സഹായിക്കാൻ 5 സ്നേഹവണ്ടികളും ഓടി തുടങ്ങി. ആശുപത്രി ആംബുലസ് ലഭിക്കാത്ത സാഹചര്യത്തിൽ ഈവാഹനത്തെ പൊതുജനങ്ങൾക്ക് ആശ്രയിക്കാം. സ്നേഹവണ്ടി തികച്ചും സൗജന്യമായിരിക്കും. സ്നേഹവണ്ടിയുടെ ഫ്ലാഗ് ഒഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജാ ബീഗം നിർവഹിച്ചു.പാർട്ടി ഏര്യാ കമ്മറ്റിയംഗങ്ങ ളായ എസ്.വേണുജി, അഞ്ചുതെങ്ങ് സുരേന്ദ്രൻ,.ലോക്കൽ കമ്മറ്റിയംഗങ്ങളായ ജെ.സലിം ,കെ.അനിരുദ്ധൻ, എസ്.പ്രകാശ്, എം.സുശീല, എം.നൗഷാദ് ഡിവൈഎഫ്ഐ നേതാക്കളായ എ.ആർ.റസൽ ,എസ്.സജീവ്, കിഷോർ, നിഷാൻ, വീണ വിശ്വനാഥൻ ,ബോബി, അനസ് കായൽവാരം, ജിതിൻ, അരാഫത്ത്, അൻവർ, അൻസർ ,ദേവകുമാർ എന്നിവർ പങ്കെടുത്തു.
