അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങാൻ പാടില്ല. അടഞ്ഞസ്ഥലങ്ങളിൽ കൂട്ടം കൂടരുത്
• പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ മാത്രമാണ്
തുറക്കുക
പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം
ഇരട്ട മാസ്കകളും കയ്യുറയും ധരിക്കുന്നതാണ് ഉചിതം
• ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം,
ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രം
പ്രവർത്തിക്കാം
• കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും
• വിവാഹ, സംസ്കാര ചടങ്ങുകൾ കർശന നിയന്ത്രണങ്ങൾ പാലിച്ച് മാത്രം
സംഘടിപ്പിക്കണം
• ഹോട്ടലുകളിലും റസ്റ്ററൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല
• ഹോം ഡെലിവറി, പാർസൽ സംവിധാനം മാത്രം പ്രവർത്തിക്കാം
• വീടുകളിലെത്തിച്ചുള്ള മീൻ വിൽപന അനുവദിക്കും
• തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല
• ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം.
ഇവ പൊലീസ് പരിശോധിക്കും
• സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം.
