തിരുവനന്തപുരം വെട്ടുകാട് കടൽത്തീരത്ത് അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന മുൻ കേരള വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ പ്രീത ജെറാൾഡിന്റെയും സഹോദരി വിനിതയ്ക്കുമാണ് അപകടാവസ്ഥയിലായ വീടുകൾ പൂർവസ്ഥിതിയിലാക്കാനായി ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി 10ലക്ഷം രൂപ നൽകിയത്. അണ്ടർ13 മുൻ ദേശീയതാരം കൂടിയായ പ്രീതയ്ക്കും സഹോദരിയുടെയും അപകടാവസ്ഥയിലായ വീടുകളുടെ മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ട ഡോ:എം.എ. യൂസഫലി അടിയന്തിര സഹായമായി 10ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മൽസ്യതൊഴിലാളിയായ ജെറാൾഡിന്റെയും സനോവമേരിയുടെയും മകളായ ഇല്ലായ്മകൾക്കെതിരെ പോരാടിയാണ്. ദേശീയതാരമായി മാറിയത്. തീരത്തെ ചെറ്റക്കുടിലിൽ താമസിച്ചിരുന്ന താരം സർക്കാർ സഹായത്തോടെ 2011ൽ നിലവിലെ വീട് നിർമ്മിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ സഹോദരിയും വീട് നിർമ്മിച്ചു. ഈ വീടുകളാണ് കടലാക്രമണത്തിൽ അടിത്തറ ഒലിച്ചുപോയി അപകടാവസ്ഥയിൽ ആയത്. സ്ഥലം എം.എൽ.എ കൂടിയായ ബഹു ഗതാഗതമന്ത്രി ആൻറണി രാജുവിന്റെ ഓഫീസിൽ വച്ച് പ്രീയ്ക്കും വിനിതയ്ക്കും ഡോ.എം.എ യൂസഫലിക്കു വേണ്ടി മന്ത്രി ആൻറണി രാജുവും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും ചേർന്ന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
